Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide

മ​ര​ണ​സം​ഖ്യ 1,127 ആ​യി ഉ​യ​ർ​ന്നു; 4,800ല​ധി​കം പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,127 ആ​യി ഉ​യ​ർ​ന്ന​താ​യി നേ​പ്പാ​ൾ പൊ​ലി​സ് അ​റി​യി​ച്ചു. ദു​ര​ന്തം സം​ഭ​വി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​ണാ​താ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 6,541 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ സൈ​ന്യം, കാ​ണാ​താ​യ 4,858 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 324 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ണാ​താ​യ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും തി​രി​കെ ബ​ന്ധ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ടൂ​റി​സം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പെ​ട്ട് ഒ​ലി​ച്ചു​പോ​യ അ​ഞ്ച് നേ​പ്പാ​ളി പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി നേ​പ്പാ​ൾ പൊ​ലി​സി​ന് കൈ​മാ​റി.

അ​തി​നി​ടെ, നേ​പ്പാ​ളി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ദി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്ക​രു​തെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ള​ത്തി​ൽ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

District News

ഇ​രു​മാ​പ്ര - ഉ​പ്പി​ടു​പാ​റ റോ​ഡി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ: ഗ​താ​ഗ​ത​വും വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

മൂ​ന്നി​ല​വ്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഇ​രു​മാ​പ്ര- ഉ​പ്പി​ടു​പാ​റ പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​വും അ​പ​ക​ട​സാ​ധ്യ​ത​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

60 ഡി​ഗ്രി​യി​ലേ​റെ ച​രി​വു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ത്തു​കൂ​ടി​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഭാ​ഗ​ത്തി​ന് താ​ഴെ​യാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലോ ഉ​രു​ൾ​പൊ​ട്ട​ലോ ഉ​ണ്ടാ​യാ​ൽ താ​ഴ്ഭാ​ഗ​ത്തെ വീ​ടു​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ താ​ഴ്ഭാ​ഗ​ത്തു​ള്ള ക​ണ്ണം​കു​ളം ബി​നോ​യു​ടെ വീ​ടി​ന് ഭാ​ഗി​ക​മാ​യി ത​ക​ർ​ച്ച സം​ഭ​വി​ച്ചി​രു​ന്നു. മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യാ​ൽ വീ​ടു​ക​ൾ​ക്കും റോ​ഡി​നും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് സൈ​ഡ് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഇ​രു​മാ​പ്ര സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ത്തും അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ള്ളി​യു​ടെ മു​റ്റ​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ​ക്കും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ തു​ട​ർ​ന്നാ​ൽ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.
പ​ള്ളി​യു​ടെ മു​റ്റ​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ക​ല്ലു​കെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​വും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​വും താ​ഴ്ഭാ​ഗ​ത്തെ വീ​ടു​ക​ളും പ​ള്ളി​യു​ടെ പ​രി​സ​ര​വും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കായനാട് വീണ്ടും മണ്ണിടിച്ചില്‍; ഭീതിയില്‍ ജനങ്ങള്‍, പാറമട അടിയന്തരമായി മൂടണമെന്ന് ആവശ്യം

മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഭീതിയില്‍ പ്രദേശവാസികള്‍. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് 14-ാം വാര്‍ഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞത്.

സ്ഥലത്ത് നേരത്തെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉഗ്ര ശബ്ദത്തോടെ കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞത്.

സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം കയറി. തുടര്‍ച്ചയായി പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

വാ​ലു​ങ്ങാ​മു​റി - നാ​ലു​കെ​ട്ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ; നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ

കൊ​ര​ട്ടി: വാ​ലു​ങ്ങാ​മു​റി - നാ​ലു​കെ​ട്ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ആ​ശ​ങ്ക​യി​ൽ. ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ ചെ​റി​യ തോ​തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മ​ഴ ക​ടു​ത്ത​തോ​ടെ കൂ​ടു​ത​ൽ മ​ണ്ണ് ഇ​ടി​ഞ്ഞ് റോ​ഡി​ന്‍റെ സു​ര​ക്ഷ ത​ന്നെ അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഗ​താ​ഗ​ത​മേ​റെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​ണി​ത്. മ​ഴ ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചാ​ൽ മ​ണ്ണി​ടി​ച്ചി​ൽ കൂ​ടു​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍: കായനാട് നിവാസികള്‍ ഭീതിയില്‍

മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്.

14-ാം വാര്‍ഡില്‍ കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിന്‍ ചെരിവിലെ കളിമണ്ണും കൂറ്റന്‍ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന 'ജലബോംബുകള്‍' പോലെയാണ് പാറമടകള്‍ നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

പാറമടകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നാല്‍ സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

District News

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​ട​റി ഉ​ദ​യ​ഗി​രി; കോ​ടി​ക​ളു​ടെ ന​ഷ്ടം

ആ​ല​ക്കോ​ട്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ശ ന​ഷ്ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശ​നി​യാ​ഴ്ച​ത്തെ മ​ഴ​യി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ സം​വി​ധാ​നം ഈ ​മേ​ഖ​ല​യി​ൽ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല എ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ആ​റു ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​റ്റ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും രാ​പ്പ​ക​ൽ ഇ​ല്ലാ​തെ ഇ​വി​ടെ സ​ജീ​വ​മാ​യി ഉ​ണ്ട്. ഇ​പ്പോ​ഴും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ചു​റ്റും മ​ണ്ണും ക​ല്ലും മൂ​ടി​യ നി​ല​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്ന് ജെ​സി​ബി ആ​റ് ദി​വ​സ​മാ​യി മ​ണ്ണ് നീ​ക്കു​ന്ന ജോ​ലി​യി​ലാ​ണ്. മ​ന്ത്രി​മാ​രോ, ക​ള​ക്ട​റോ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ ഈ ​പ്ര​ദേ​ശ​ത്തെ​ക്ക് തി​രി​ഞ്ഞു നോ​ക്കി​ട്ടി​ല്ല. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യും തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലു​ക​ളി​ലും ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഉ​ദ​യ​ഗി​രി​ക്ക് ബാ​ക്കി​യാ​യ​ത് തീ​രാ ദു​രി​ത​ങ്ങ​ളാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തു നി​ന്നു 65 കി​ലോ​മീ​റ്റ​ർ ദൂ​രെ കി​ട​ക്കു​ന്ന ഉ​ദ​യ​ഗി​രി​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി പു​റം ലോ​കം അ​റി​ഞ്ഞി​ട്ടി​ല്ല. ഒ​റ്റ​ദി​വ​സം മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യി 26 ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യി.

താ​ബോ​ർ തൊ​ണ്ട​ൻ കു​ന്നി​ലാ​ണ് ഏ​റ്റ​വും വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ൽ. താ​ളി​പ്പാ​റ, മു​ണ്ടേ​രി​ത്ത​ട്ട്, ജോ​സ്ഗി​രി, ശാ​ന്തി​പു​രം, ഉ​ദ​യ​പു​രം, ഇ​ര​ട്ട​പ്പാ​ലം, ഈ​യ​ലെ​മ​ല, വെ​ള്ളാ​ട്ട് കൊ​ല്ലി, കാ​രി​ക്ക​യം, ജ​യ​ഗി​രി​യി​ൽ എ​ട്ടു സ്ഥ​ല​ത്തും, തൈ​മ​ല​യി​ൽ ര​ണ്ട് സ്ഥ​ല​ത്തും, അ​പ്പ​ർ ചി​ക്കാ​ട് ഉ​ന്ന​തി, ക​ട്ട​പ്പ​ള്ളി, മ​ണ്ണാ​ത്തി​ക്കു​ണ്ട്, മാ​മ്പൊ​യി​ൽ, മ​ഞ്ഞ​പ്പു​ല്ല്, സ​മീ​പ​ത്തെ ക​ർ​ണാ​ട​ക ഫോ​റ​സ്റ്റി​ലും ഉ​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് കു​ത്തി​യൊ​ലി​ച്ചൊ​ഴു​കി​യ മ​ല​വെ​ള്ളം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ​ത്.

നാ​ലു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 30 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും 50 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്തു. ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ളി​പ്പാ​റ, അ​രി വി​ള​ഞ്ഞ പൊ​യി​ൽ, ഉ​ദ​യ​ഗി​രി, വാ​യി​ക്കാ​മ്പ, ചീ​ക്കാ​ട്, മൂ​രി​ക്ക​ട​വ് വാ​ർ​ഡു​ക​ളി​ലാ​ണ് വ​ലി​യ നാ​ശ​ന​ഷ്ട ങ്ങ​ൾ ഉ​ണ്ടാ​യ​ത്.
കാ​ർ​ത്തി​ക​പു​രം -ഉ​ദ​യ​ഗി​രി -താ​ളി​പ്പാ​റ, താ​ബോ​ർ- ചെ​റു​പു​ഴ പൊ​തു​മ​രാ​മ​ത്ത് മെ​ക്കാ​ഡം റോ​ഡു​ൾ​പ്പെ​ടെ 38 റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന് ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ട​ത്. റോ​ഡു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി തു​ട​രു​ക​യാ​ണ്. പ​റ​യ​ൻ​കു​ഴി പാ​ലം, ത​ട​ത്തേ​ൽ പ​ടി പാ​ലം, ആ​ലും​മൂ​ട്ടി​ൽ പ​ടി പാ​ലം, ഇ​ര​ട്ട പാ​ലം, മൂ​ന്നാം​തോ​ട് പാ​ലം, പു​ല്ല​രി ക​ലു​ങ്ക്, പ​രു​ത്തി​മ​ല ക​ലു​ങ്ക് എ​ന്നി​വ​യും പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ക​ർ​ന്ന് ഗ​താ​ഗ​ത​ത്തി​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പ് പ്ര​കാ​രം 88 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​ർ​ത്തി​ക​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സ് ക​ല്ലും മ​ണ്ണും വീ​ണു ത​ക​ർ​ന്നു. കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. മൂ​ന്നാം​തോ​ട് പാ​ല​ത്തി​നു സ​മീ​പം ത​യ്യ​ൽ​ക്ക​ട മ​ല​വെ​ള്ള​ത്തി​ൽ ത​ക​ർ​ന്നു. തു​ണി​ക​ളു​ൾ​പ്പെ​ടെ ഒ​ലി​ച്ചു പോ​യി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു മ​ല​വെ​ള്ള​ത്തി​ല​ക​പ്പെ​ട്ടു 40 എ​ച്ച്ടി വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. ദി​വ​സ​ങ്ങ​ളാ​യി പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ലി​ന്‍റെ വീ​ട​ട​ക്കം മ​ല​വെ​ള്ള​വും മ​ണ്ണും ക​യ​റി പ്രാ​യ​മാ​യ മാ​താ​വ് അ​ട​ക്കം ഒ​റ്റ​പ്പെ​ട്ടു.

പ്ര​തീ​ക്ഷ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ൽ..

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​ഭൂ​മി​യും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്ന് ദു​രി​ത​ത്തി​ല​ക​പ്പ​ട്ട സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. നാ​ളി​തു വ​രെ കാ​ണാ​ത്ത അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ൽ ന​ശി​ച്ച സ്ഥ​ല​ത്തേ​ക്ക് 100 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ജീ​വ് ജോ​സ​ഫ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് എ​ഡി എം, ​പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

വെ​ള്ളം ക​യ​റി ച​ത്ത​ത് 1500 കോ​ഴി​ക​ൾ

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ വെ​ള്ളം ക​യ​റി 1500 ഓ​ളം കോ​ഴി​ക​ൾ ച​ത്ത കോ​ഴി​ഫാം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​തി​നു പു​റ​മേ 1000 ല​ധി​കം ഇ​പ്പോ​ൾ കോ​ഴി​ക​ൾ അ​സു​ഖം ബാ​ധി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​പ്പ​ള്ളി​യി​ലെ ചി​റ​ക്ക​ൽ തോ​മാ​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലെ 30 ദി​വ​സ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള​വ​യാ​ണ് കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന് വീ​ടു​ക​ൾ

ഉ​ദ​യ​ഗി​രി: ഒ​രാ​യു​സി​ന്‍റെ അ​ധ്വാ​നം മു​ഴു​വ​ൻ ഒ​രു നി​മി​ഷം കൊ​ണ്ട് മ​ണ്ണി​ന​ടി​യി​ലാ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ത​യ്യി​ൽ ഷി​ബു​വും കു​ടും​ബ​വും. ജ​യ​ഗി​രി - മാം​മ്പോ​യി​ൽ പി​എം​ജി​എ​സ്‌വൈ ​റോ​ഡ് സൈ​ഡി​ൽ ര​ണ്ടി​ട​ത്താ​യി ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ലാ​ണ് വീ​ട് മ​ണ്ണി​ന​ടി​യി​ലാ​യ​ത്. വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും, ചെ​യ്തു.​ ഉ​രു​ൾ പൊ​ട്ട​ൽ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

District News

കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍

മൂ​വാ​റ്റു​പു​ഴ: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ പാ​റ​മ​ട​യി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​ണ്ണ് പാ​റ​മ​ട​യി​ലേ​ക്ക് പ​തി​ച്ച​ത്. ഉ​രു​ള്‍​പൊ​ട്ടും പോ​ലെ ക​ല്ലും മ​ണ്ണും പാ​റ​മ​ട​യി​ലേ​ക്ക് കു​തി​ച്ചെ​ത്തു​ന്ന​ത് സ​മീ​പ​ത്തെ പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന​വ​രാ​ണ് ആ​ദ്യം ക​ണ്ട​ത്.

ആ​ദ്യം കു​റ​ച്ച് ഭാ​ഗം ഇ​ടി​ഞ്ഞു. പി​ന്നീ​ടാ​ണ് കൂ​ടു​ത​ല്‍ ഭാ​ഗം ഇ​ടി​ഞ്ഞ് പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ​ത്. 25 മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​ണ്ണ് പ​തി​ച്ച​ത്. ഇ​തോ​ടൊ​പ്പം തെ​ങ്ങ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളും നി​ലം​പൊ​ത്തി. പാ​റ​മ​ട​യി​ലെ വെ​ള്ളം സ​മീ​പ​ത്തു​ള്ള ശൂ​ലം തോ​ട്ടി​ലേ​ക്ക് കു​ത്തി​യൊ​ഴു​കി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ മു​ഴ​ക്കം കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ശൂ​ലം മ​ല​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന് 30 മീ​റ്റ​ര്‍ താ​ഴെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. തു​ട​ര്‍​ന്നും മ​ണ്ണി​ടി​ഞ്ഞാ​ല്‍ റോ​ഡി​നും ഭീ​ഷ​ണി​യാ​കും.

District News

മൂ​ന്നാ​ർ-​മ​റ​യൂ​ർ അ​ന്ത​ർസം​സ്ഥാ​ന പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ

മ​റ​യൂ​ർ: മൂ​ന്നാ​ർ - മ​റ​യൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ന​യ​മ​ക്കാ​ടി​നും എ​ട്ടാം മൈ​ലി​നു​മി​ട​യി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പത്തിന് ​മൂ​ന്നാ​റി​ൽനി​ന്ന് തി​രു​പ്പൂ​രി​ലേ​ക്കു പോ​യ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സ് മ​ണ്ണി​ടി​ച്ചി​ലി​ൽനി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

ബ​സ് സ്ഥ​ല​ത്തെ​ത്തി​യ​തും റോ​ഡി​ലേ​ക്ക് ക​ല്ലു​ക​ളും മ​ണ്ണും വീ​ണ​തും ഒ​രേ സ​മ​യ​മാ​യി​രു​ന്നു. ബ​സ് കൃ​ത്യ​സ​മ​യ​ത്ത് സു​ര​ക്ഷി​ത ദൂ​ര​ത്തു നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് റോ​ഡി​ൽ വീ​ണ മ​ണ്ണും ക​ല്ലും മാ​റ്റി​യാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

ഇ​വി​ടെ എ​ട്ട​ടിപോ​ലും വീ​തി​യി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ റോ​ഡാ​ണ്. ഒ​രു വ​ശ​ത്ത് വ​ലി​യ കൊ​ക്ക​യും. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന മ​ണ്ണ് വ​ല്ല​പ്പോ​ഴും മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന ന​ട​പ​ടി മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, റോ​ഡി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന മ​ണ്ണും മ​റി​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർക്ക് പരാതി യുണ്ട്.

District News

മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി കു​റ​ഞ്ഞു; പാ​ൽ​ച്ചു​രം റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു

കേ​ള​കം: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​ത്തി​ന് അ​ട​ച്ചി​രു​ന്ന പാ​ൽ​ച്ചു​രം റോ​ഡ് നി​യ​ന്ത്ര​ണ​ങ്ങ ളോ​ടെ വീ​ണ്ടും തു​റ​ന്നു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വാ​ഹ​ന​ഗ​താ​ഗ​തം അ​നുവ​ദി​ക്കും. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ ആ​റു ‌വ​രെ ഗ​താ​ഗ​ത നി​രോ​ധ​നം തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പാ​ൽ​ച്ചു​രം റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​പ​ക​ട​സാ​ധ്യ​ത ഭാ​ഗി​ക​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ക​ൽ​സ​മ​യ​ത്ത് മാ​ത്രം വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

International

എത്യോപ്യന്‍ ക്രൈസ്തവ ആശ്രമത്തില്‍ മണ്ണിടിച്ചില്‍ ദുരന്തം; പ്രാര്‍ഥനയ്ക്കിടെ 14 പേര്‍ മരിച്ചു


ആഡിസ് അബാബ:എത്യോപ്യയില്‍ ക്രൈസ്തവ ആശ്രമത്തില്‍ മണ്ണിടിഞ്ഞ് 14 വിശ്വാസികള്‍ മരിച്ചു. രാജ്യത്തിന്റെ വടക്ക് അംഹാരയില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴിലുള്ള സെന്റ് മേരീസ് തീര്‍ഥാടന കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കനത്ത മഴയാണ് ദുരന്തത്തിനു കാരണമെന്ന് എത്യോപ്യന്‍ അധികൃതര്‍ അറിയിച്ചു. മലനിരകളില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ രോഗബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനിടെ ചെളിയും കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
മരച്ചതില്‍ 11 പേരെ ആശ്രമത്തില്‍ തന്നെ അടക്കം ചെയ്തു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്കു കൊണ്ടുപോയി.

Kerala

പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ ഒ​ഴി​യാ​തെ ആ​റ​ന്മു​ള; റ​വ​ന്യു​മ​ന്ത്രി ഇന്ന് പ​ത്ത​നം​തി​ട്ടയി​ല്‍

പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള​ളം​ക​യ​റി​യ​തു​മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് റാ​ന്നി മേ​ഖ​ല​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം റാ​ന്നി മാ​മു​ക്ക് മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഒ​ട്ടു​മി​ക്ക ക​ട​ക​ളെ​യും ന​ഷ്ട​ത്തി​ലാ​ക്കി.

പു​ളി​മു​ക്ക്, പേ​ട്ട, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും ക​ട​ക​ള്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി. പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ള്‍, പ​ച്ച​ക്ക​റി, ഫ​ര്‍​ണി​ച്ച​ര്‍, സ്വ​ര്‍​ണ​ക്ക​ട​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജു​ക​ള്‍, ചെ​രി​പ്പ് ക​ട​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍ തു​ട​ങ്ങി ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള ക​ട​ക​ളേ​റെ​യാ​ണ്.

വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തു കൂ​ടാ​തെ ക​ട​ക​ളി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 2018ലും 19​ലും ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വ​യി​ലേ​റെ​യും. വീ​ണ്ടും പ​ച്ച​പി​ടി​ച്ചു വ​രു​മ്പോ​ഴാ​ണ് ന​ഷ്ടം ഉ​ണ്ടാ​യ​ത്.

പ​മ്പാ തീ​ര​ത്തെ വീ​ടു​ക​ള്‍​ക്കും ന​ഷ്ട​മു​ണ്ട്. കി​ണ​റു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍ ഇ​വ ന​ശി​ച്ചു. ഫ​ര്‍​ണി​ച്ച​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തി​യ മാ​ലി​ന്യ​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഇ​തേ സ​മ​യം ആ​റ​ന്മു​ള​യി​ല്‍ സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം ആ​റ​ന്മു​ള​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. വെ​ള്ളം ഇ​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​മു​ണ്ട്. ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ആ​റ​ന്മു​ള​യി​ലെ റോ​ഡു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.

ആ​റ​ന്മു​ള​യി​ല്‍ പ​മ്പ​യു​ടെ തീ​ര​ത്തെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. വ​ലി​യ വീ​ടു​ക​ളു​ള​ള​വ​ര്‍ മു​ക​ള്‍ നി​ല​യി​ലേ​ക്കും ടെ​റ​സി​ലേ​ക്കു​മൊ​ക്കെ താ​മ​സം മാ​റി​യ​പ്പോ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ വീ​ടു​ക​ളി​ലു​ള​ള​വ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ക​യാ​ണ്. ആ​റ​ന്മു​ള പു​ഞ്ച​യോ​ടു ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ പൂ​ര്‍​ണ​മാ​യി മു​ങ്ങി ജ​ന​ജീ​വി​തം താ​റു​മാ​റാ​യ അ​വ​സ്ഥ​യാ​ണ്, എ​ഴി​ക്കാ​ട്, നീ​ര്‍​വി​ളാ​കം പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

അതേസമയം, പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍ ഇ​ന്നു ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ കോ​ഴ​ഞ്ചേ​രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ആ​റ​ന്മു​ള, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

Kerala

മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; ഷ​ട്ട​ര്‍ തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പൂ​ര്‍​ണ​തോ​തി​ലെ​ത്തി​യ​തോ​ടെ ഒ​രു ഷ​ട്ട​ര്‍ തു​റ​ക്കും. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​ല​യാ​യ 192.63 മീ​റ്റ​ര്‍ എ​ത്തി​യാ​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​നാ​ണ് തീ​രു​മാ​നം. രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 190.45 മീ​റ്റ​റി​ലെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡാ​മിന്‍റെ ഒ​രു ഷ​ട്ട​ര്‍ 15 സെന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ദി​യി​ലി​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ പ​മ്പ​യി​ലും ക​ക്കി​യി​ലും ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴും 40 ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ണ്. ശ​ബ​രി​ഗി​രി​യി​ലെ ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വ​രു​ന്ന വെ​ള്ള​വും വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നേ​രി​ട്ടു ല​ഭി​ക്കു​ന്ന വെ​ള്ള​വു​മാ​ണ് മൂ​ഴി​യാ​റി​ലെ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള​ത്. ഞായറാഴ്ച രാ​ത്രി മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. രാ​ത്രി​യി​ല്‍ ത​ന്നെ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ‌‌മ​ണ്ണി​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശി​വ​മോ​ഗ ജി​ല്ല​യി​ലെ ഇ​ന്ദി​രാ​ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ല്ലി​കാ​ർ​ജു​ൻ (35), ഭാ​ര്യ നാ​ഗ​വേ​ണി (28), മ​ക​ൻ സ​ന്തോ​ഷ് (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​ലാ​ണ് മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത്ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Kerala

കൂരിരുട്ടിൽ മലയിടിഞ്ഞു

പൂ​​​ഞ്ഞാ​​​ര്‍: അ​മ്മ​യും മ​ക​നും മ​രി​ക്കാ​നി​ട​യാ​യ പൂ​​​ഞ്ഞാ​​​ര്‍ തെ​​​ക്കേ​​​ക്ക​​​ര പ​​​യ്യാ​​​നി​​​ത്തോ​​​ട്ടം വ​​​ണ്ട​​​ന്‍പ്ലാ​​​വി​​​ലെ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ല്‍ വീ​​​ടി​​​നോ​​​ടു ചേ​​​ര്‍ന്ന് പി​ൻ​ഭാ​​​ഗ​​​ത്തുള്ള വ​​​ലി​​​യ കു​​​ന്നാ​​​ണ് ഇ​ടി​ഞ്ഞി​റ​ങ്ങി​യ​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യി​​​ല്‍ കു​​​ന്നി​​​ന്‍റെ മു​​​ക​​​ള്‍ഭാ​​​ഗ​​​ത്ത് ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലു​​​ണ്ടാ​​​യി. കു​​​തി​​​ച്ചെ​​​ത്തി​​​യ ഉ​​​രു​​​ളി​​​ല്‍ വീ​​​ട് നി​​​മി​​​ഷ​​​ങ്ങ​​​ള്‍ക്കു​​​ള്ളില്‍ ത​​​ക​​​ര്‍ന്നു. ശ​​​ബ്‌​ദം ​​കേ​​​ട്ട് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ എ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​രു​​​ട്ടാ​​​യ​​​തി​​​നാ​​​ല്‍ ഒ​​​ന്നും കാ​​​ണാ​​​ന്‍ പ​​​റ്റി​​​യി​​​ല്ല. രാ​​​ത്രി​​​ത​​​ന്നെ ര​​​ക്ഷാ​​​സം​​​ഘ​​​ങ്ങ​​​ളും മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്ര​​​വും എ​​​ത്തി​​​ച്ചു.

രാ​​​വി​​​ലെ ഏ​​​ഴിനാണ് മ​​​ണ​​​പ്പാ​​​ട്ട് ജോ​​​സ​​​ഫി​​​ന്‍ ജോ​​​ണി​യു​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​യ​ത്. പ​​​ത്തു മീ​​​റ്റ​​​ർ താ​​​ഴെ, ചെ​​​ളി​​​ക്ക​​​ടി​​​യി​​​ല്‍നി​​​ന്ന് അ​മ്മ റെ​​​ജീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ടു​​​ത്തു.

പ​​​യ്യാ​​​നി​​​ത്തോ​​​ട്ടം ഹോ​​​ളി സ്പി​​​രി​​​റ്റ് പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ് റെ​​​ജീ​​​ന. ജോ​​​സ​​​ഫി​​​ന്‍ ഭ​​​ര​​​ണ​​​ങ്ങാ​​​നം ചൂ​​​ണ്ട​​​ച്ചേ​​​രി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ താ​​​ത്കാ​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ‌

റെ​​​ജീ​​​ന​​​യു​​​ടെ ഭ​​​ര്‍ത്താ​​​വും ഓ​​​ട്ടോ ഡ്രൈ​​​വ​​​റു​​​മാ​​​യ ജോ​​​ണി ജോ​​​സ് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മൂ​​​ത്ത​​​ മ​​​ക​​​ള്‍ ജോ​​​മി​​​റ്റ് വി​​​വാ​​​ഹി​​​ത​​​യാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്താ​​​ണ്. പ​​​ഠ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ള്‍ക്കാ​​​യി ഇ​​​ള​​​യ​​​മ​​​ക​​​ള്‍ സോ​​​മി​​​റ്റ് സ​​​ഹോ​​​ദ​​​രി​​​ക്കൊ​​​പ്പ​​​മാ​​​ണ് താ​​​മ​​​സം.

District News

മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

മൂ​ന്നി​ല​വ്: ക​ന​ത്ത മ​ഴ​യി​ൽ മൂ​ന്നി​ല​വ് മ​ങ്കൊ​മ്പി​ൽ വീ​ടി​നു പി​ന്നി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ങ്കൊ​മ്പ് കൊ​ച്ചു​പ​റ​മ്പി​ൽ ജോ​സ​ഫ് ജോ​ർ​ജി​ന്‍റെ വീ​ടി​ന് പി​ന്നി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ണ്ണു വീ​ണ് മു​റ്റ​ത്തെ കി​ണ​ർ മൂ​ടു​ക​യും ജീ​പ്പ് മ​ണ്ണി​ന​ടി​ൽ ആ​വു​ക​യും ചെ​യ്തു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ജോ​സ​ഫും ഭാ​ര്യ​യും മ​ക​നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​തോ​ടെ മൂ​വ​രും ഇ​വി​ടെ നി​ന്നു മാ​റാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ 10 മി​നി​റ്റി​നു​ള്ളി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. കി​ണ​ർ പൂ​ർ​ണ​മാ​യും മ​ണ്ണ് മൂ​ടി​യ നി​ല​യി​ലാ​ണ്. കു​ഴ​മ്പ് പ​രു​വ​ത്തി​ലു​ള്ള മ​ണ്ണി​ന​ടി​യി​ലാ​ണ് ജീ​പ്പ്.

വീ​ടി​ന് പി​ന്നി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ മ​ണ്ണു​ണ്ട്. വീ​ടി​ന് ത​ക​രാ​റു​ക​ൾ ഇ​ല്ല. വീ​ടി​ന് പി​ന്നി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഷീ​റ്റു​ക​ൾ മ​ണ്ണ് വീ​ണ് ത​ക​ർ​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​വ​രും തൊ​ടു​പു​ഴ​യി​ലു​ള്ള ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Kerala

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു.

ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ഷി​ക്ക​ല്ലേ​ൽ സു​മ​തി​യാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സു​മ​തി​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​വു​ക​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു.

അ​പ​ക​ട​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് ര​വി​യും മ​ക​ൻ ര​തീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​മ​തി മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ക്കം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ നാ​യ​ർ മ​രി​ച്ചു. വീ​ടി​നു മു​ക​ളി​ലേ​ക്ക്മ​ണ്ണും പാ​റ​യും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ പൂ​ർ​ണ​മാ​യും പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങ, കൊ​ക്ക​യാ​ർ, മൂ​ന്നി​ല​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.

പൂ​ഞ്ഞാ​ർ പ​യ്യാ​നി​ത്തോ​ട്ട​ത്തി​ൽ മ​ണ​പ്പാ​ട്ട് ജോ​ണി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ല​വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും ക​ല്ലും വ​ന്നി​ടി​ച്ചാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ജോ​ണി​യു​ടെ മ​ക​ൻ ജോ​സ​ഫിൻ ഭാ​ര്യ റെ​ജീ​ന​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ജോ​സ​ഫി​നിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റെ​ജീ​ന​യ്ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യോ​ചി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ തോ​ട് ക​ര​ക​വി​ഞ്ഞു. എ​ൻ​എ​ച്ച് 183 ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​ത​ക​ളി​ൽ വെ​ള്ളം ക​യ​റി.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും മു​ട്ടം, അ​ങ്ക​ണ​വാ​ടി, ച​ള്ളാ​വ​യ​ൽ, മാ​ക്കി​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ടു. അ​ടി​മാ​ലി ദേ​വി​യാ​ർ കോ​ള​നി, ചാ​റ്റു​പാ​റ, മ​ച്ചി​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം ക​യ​റി. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചാ​ക്കോ​ച്ചി വ​ള​വി​ൽ വെ​ള്ള​പ്പാ​ച്ചി​ലും റോ​ഡി​ലേ​ക്ക് പാ​റ​ക്ക​ല്ലു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.

മൂ​ല​മ​റ്റം - വാ​ഗ​മ​ൺ റോ​ഡ്, വാ​ഗ​മ​ൺ - ഈ​രാ​റ്റു​പേ​ട്ട, വാ​ഗ​മ​ൺ - ഉ​പ്പു​ത​റ പാ​ത​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും ത​ട​സ​പ്പെ​ട്ടു.​മൂ​ല​മ​റ്റം - ആ​ശ്ര​മം - ഉ​ളൂ​പ്പൂ​ണി റോ​ഡി​ലും, മ​ച്ചി​പ്ലാ​വ് മ​ഴു​മ​റ്റം പ​ടി​യി​ലും മ​ണ്ണി​ടി​ച്ചി​ലും മ​രം വീ​ണും റോ​ഡ് ബ്ലോ​ക്കാ​യി. വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്ത് പെ​രി​യാ​ർ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് അ​തി​ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ 2.50 മീ​റ്റ​ർ വ​രെ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്തും.​തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് മു​ന്ന​റി​യി​പ്പ് പ​രി​ധി ക​ട​ന്നു.

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു​വ​രി​ക​യാ​ണ്..

National

സി​ക്കിം തു​ര​ങ്ക ദു​ര​ന്തം; മ​ര​ണം എ​ട്ടാ​യി, കോ​ട്ട​യം സ്വ​ദേ​ശി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ഗാം​ഗ്ടോ​ക്: സി​ക്കി​മി​ൽ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ട്ട​യം സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എ​ൻ​എ​ച്ച്പി​സി സീ​നി​യ​ർ മാ​നേ​ജ​രാ​യ അ​നീ​ഷ് മോ​ഹ​ൻ അ​റി​യ​പ്പെ​ടു​ന്ന സ​യ​ൻ​സ് വ്ലോ​ഗ​റും ശാ​സ്ത്ര​ലേ​ഖ​ക​നു​മാ​ണ്.

നാം​ചി ജി​ല്ല​യി​ലെ സ​മ​ർ​ദും​ഗി​ൽ തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി വ​ൻ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഈ ​സ​മ​യം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ജോ​ലി​യേ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​വാ​ടം പൂ​ർ​ണ​മാ​യി മൂ​ടി​യ​തും അ​തി​നു​പി​ന്നാ​ലെ മീ​ഥെ​യ്ൻ വാ​ത​ക ചോ​ർ​ച്ച​യും ദൗ​ത്യ​സം​ഘ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ്, സി​ക്കിം പോ​ലീ​സ്, അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ സം​യു​ക്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​രിച്ച എ​ട്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാം​ചി, സിം​ഗ്തം, ഗാം​ഗ്ടോ​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ആ​ശു​പ​ത്രിയിലേക്ക് മാ​റ്റി.

ദു​ര​ന്ത​സ​മ​യ​ത്ത് തു​ര​ങ്ക​ത്തി​നു​ള്ളി​ൽ എ​ത്ര തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നുവെന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ മ​ങ്ങി​യ കാ​ഴ്ച​പ​രി​ധി​യും ഇ​ടു​ങ്ങി​യ സാ​ഹ​ച​ര്യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളി​ലൂ​ടെ​യും ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘം.

Kerala

കള്ളാടി ദുരന്തം: കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ധനസഹായം വേഗത്തില്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്‍റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.

തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.

Kerala

ക​ള്ളാ​ടി ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ൽ​പ​റ്റ: ക​ള്ളാ​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. എ.​പി.​അ​നി​ൽ​കു​മാ​റും ടി.​സി​ദ്ദി​ഖും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച ശേ​ഷം ദു​രി​താ​ശ്വാ​സ കാ​മ്പി​ലും മു​ഖ്യ​മ​ന്ത്രി​യെ​ത്തി.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ര​ന്ത​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. അ​തേ​സ​മ​യം ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ആ​ശ്വാ​സ​സ​ഹാ​യ​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Kerala

രാ​പ്പ​ക​ലി​ല്ലാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; മു​ഖ്യ​മ​ന്ത്രി ക​ള്ളാ​ടി​യി​ലേ​ക്ക്

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത സ്ഥ​ല​ത്ത് രാ​ത്രി​യി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു. മ​ൺ​കൂ​ന​ക​ൾ​ക്കി​ട​യി​ൽ ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ടി.​സി​ദ്ദി​ഖും എ.​പി. അ​നി​ൽ​കു​മാ​റും സ്ഥ​ല​ത്ത് ക്യാ​മ്പു ചെ​യ്യു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ബു​ധ​നാ​ഴ്ച ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം​ നാ​ടി​നെ ന​ടു​ക്കി​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.​ ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ അ​ഞ്ച് പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്ന് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. പ​രി​ക്കേ​റ്റ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. നി​സാ​ര പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ ഒ​മ്പ​തു പേ​രാ​ണ് വ​യ​നാ​ട് വിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

വിം​സ് ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി​മാ​രു​ടെ​യും ഡി​ഐ​ജി കെ. കാ​ർ​ത്തി​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ല​ഭ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നാ​യി കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

Kerala

മന്ത്രി ടി. സിദ്ദിഖുമായി സ്‌നേഹം പങ്കുവച്ച് ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍

 കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.

ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.

പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.

Kerala

ടിപ്പർ ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീ​ണ് കാബിനിലുണ്ടായിരുന്നയാൾ മരിച്ചു

പു​ന​ലൂ​ർ: ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യി​ൽ കൂ​റ്റ​ൻ സം​ര​ക്ഷ​ണ ഭി​ത്തി സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ണ് ടി​പ്പ​ർ ലോ​റി​യു​ണ്ടാ​യി​രു​ന്ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി പി​റ​വ​ന്തൂ​ർ വ​ന്മ​ള പ​ള്ളി അ​യ്യ​ത്തു വീ​ട്ടി​ൽ സി​ജു തോ​മ​സ് (42) ആ​ണ് മ​രി​ച്ച​ത്.

നെ​ല്ലി​പ്പ​ള്ളി​യി​ലെ പെ​ട്രോ​ൾ പ​മ്പി​നോ​ട് ചേ​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം. സ​ർ​വീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി സ​ർ​വീ​സ് സ്റ്റേ​ഷ​ന്‍റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭീ​ത്തി 50 അ​ടി​യോ​ളം നീ​ള​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​വും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. സ​ർ​വീ​സ് സെ​ന്‍റ​റി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ൾ വാ​ഹ​ന​വും ടി​പ്പ​റും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

സ്കൂ​ൾ വാ​നി​ൽ പെ​യി​ന്‍റ് ചെ​യ്തു​കൊ​ണ്ടു നി​ന്ന സി​ജു തോ​മ​സ് ശ​ക്ത​മാ​യ ഇ​ടി​മു​ന്ന​ലി​നേ​യും മ​ഴ​യെ​യും തു​ട​ർ​ന്ന് ഇ​വി​ടു​ണ്ടാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​ടെ കാ​ബി​നി​ലേ​ക്ക് ക​യ​റി​യ​താ​യി​രു​ന്നു. ക​ല​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ഷി​ബു ടി​പ്പ​റി​ന് പി​ന്നി​ലേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

പു​ന​ലൂ​ർ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സം​ഭ​വം ന​ട​ന്ന​യു​ട​നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നാ​ലു മ​ണി​ക്കൂ​റോ​ളം ക​ഠി​ന പ​രി​ശ്ര​മം ചെ​യ്താ​ണ് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. ശ​ക്ത​മാ​യ മ​ഴ​യും പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി. സി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം പു​ന​ലൂ​ർ താൂ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. റീ​ന​യാ​ണ് സി​ജു വി​ന്‍റെ ഭാ​ര്യ.

Kerala

ശ്രു​തി​യെ പ​റ​ഞ്ഞു പ​റ്റി​ച്ചു; ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​എം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ​യെ വി​മ​ർ​ശി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​റ​ഫീ​ഖ്. ദു​ര​ന്ത​ത്തി​ൽ ഉ​റ്റ​വ​രെ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ട ശ്രു​തിക്ക്​ വീ​ട് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ടി.​സി​ദ്ദി​ഖ് പ​റ്റി​ച്ചെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

120 ദി​വ​സം​കൊ​ണ്ട് വീ​ട് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​തു​വ​രെ ശ്രു​തി​ക്ക് വീ​ട് ന​ൽ​കി​യി​ല്ല. വീ​ട് ന​ൽ​കാ​മെ​ന്ന വാ​ഗ്ദ‌ാ​നം​കേ​ട്ട് ശ്രു​തി സ​ർ​ക്കാ​ർ ടൗ​ൺ​ഷി​പ്പി​ലെ വീ​ട് വേ​ണ്ടെ​ന്നു​വെ​ച്ച് 15 ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ 15 ല​ക്ഷം തി​രി​കെ​ത​രാം വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും റ​ഫീ​ഖ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കെ.​റ​ഫീ​ഖി​ന് മ​റു​പ​ടി​യു​മാ​യി സി​ദ്ദി​ഖ് രം​ഗ​ത്തെ​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നു​ണ പ​റ​യു​ക​യാ​ണ്. ശ്രു​തി​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് ഒ​രു വ്ളോ​ഗ​റാ​ണ്. താ​ൻ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന് അ​തി​ഥി​യാ​യാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നും ടി.​സി​ദ്ദി​ഖ് പ​റ​ഞ്ഞു.

National

സി​ക്കി​മി​ൽ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി

ഗാം​ഗ്ടോ​ക്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ സി​ക്കി​മി​ലെ ചു​ഗ്താ​ഗി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തെ​ന്നും ലാ​ച്ച​നി​ലേ​ക്ക് പോ​കു​ന്ന 200-ഓ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ഴി​മ​ധ്യേ കു​ടു​ങ്ങി​യെ​ന്നും മാം​ഗ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ന​ന്ത് ജെ​യി​ൻ പ​റ​ഞ്ഞു.

കു​ടു​ങ്ങി​പ്പോ​യ സ​ഞ്ചാ​രി​ക​ൾ​ക്ക് ചു​ഗ്താ​ഗാ​വി​ലെ ക്യാ​ന്പി​ൽ താ​മ​സ​മൊ​രു​ക്കി. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ മാ​ത്ര​മേ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ലാ​ച്ചു​ഗി​ലേ​ക്കു​ള്ള പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ഇ​വി​ടെ​യു​ണ്ട​യി​രു​ന്ന സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​രാ​യി ഗാം​ഗ്ടോ​കി​ലേ​യ്ക്ക് മ​ട​ക്കി അ​യ​ച്ചു.

2023 ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന് ശേ​ഷം മാ​ർ​ച്ച് ഒ​മ്പ​തി​നാ​യി​രു​ന്നു ലാ​ച്ച​ൻ പാ​ത വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് സോം​ഗോ ത​ടാ​കം, നാ​ഥു​ല തു​ട​ങ്ങി​യ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു.

International

എത്യോപ്യയിൽ മണ്ണിടിച്ചിൽ 50 മരണം

ആ​​​ഡി​​​സ് അ​​​ബാ​​​ബ: ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ എ​​​ത്യോ​​​പ്യ​​​യി​​​ൽ 50 മ​​​ര​​​ണം. ഏ​​​ക​​​ദേ​​​ശം 125 പേ​​​രെ കാ​​​ണാ​​​താ​​​യി.

എ​​​ത്യോ​​​പ്യ​​​യി​​​ലെ ഗാ​​​മോ സോ​​​ണി​​​ൽ ഒ​​​രാ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ലാ​​​ണു ദു​​​ര​​​ന്തം.

ഗാ​​​മോ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​ച്ചോ ബാ​​​ബ, ക​​​മ്പ, ബോ​​​ങ്കെ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യ​​​ത്.

ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രാ​​​ളെ ജീ​​​വ​​​നോ​​​ടെ മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​നാ​​​യെ​​​ന്നും ഡി​​​സാ​​​സ്റ്റ​​​ർ റെ​​​സ്‌​​​പോ​​​ൺ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മെ​​​സ്ഫി​​​ൻ മ​​​നു​​​ഖ പ​​​റ​​​ഞ്ഞു.

Kerala

ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സം; ര​സീ​തു​ക​ള്‍ പു​റ​ത്തു വി​ട്ട് ഡി​വൈ‌​എ​ഫ്ഐ

ക​ൽ​പ്പ​റ്റ: ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഫ​ണ്ട് പി​രി​വി​നെ ചൊ​ല്ലി ഡി​വൈ​എ​ഫ്ഐ - യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ര് മു​റു​കു​ന്നു. ഡി​വൈ​എ​ഫ്ഐ പ​തി​ന​ഞ്ച് കോ​ടി രൂ​പ ന​ല്‍​കി​യ​ത് ര​ണ്ട് മാ​സം മു​ൻ​പ് മാ​ത്ര​മാ​ണെ​ന്നും പി​രി​ച്ച​തി​ല്‍ 44 ല​ക്ഷം രൂ​പ കൈ​യി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

ഇ​തി​നു മ​റു​പ​ടി​യു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന്‍റെ ര​സീ​തു​ക​ള്‍ അ​ട​ക്കം ഡി​വൈ‌​എ​ഫ്ഐ പു​റ​ത്തു​വി​ട്ടു. കോ​ണ്‍​ഗ്ര​സ് പി​രി​ച്ച​തി​ന്‍റെ ക​ണ​ക്ക് പു​റ​ത്ത് വി​ടാ​ൻ അ​വ​ർ വെ​ല്ലു​വി​ളി​ച്ചു. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫ​ണ്ട് മു​ക്കി​യെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഫ​ണ്ട് പി​രി​വി​ല്‍ ഡി​വൈ​എ​ഫ്ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. 2025 മാ​ർ​ച്ചി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്കാ​യി ഇ​രു​പ​ത് കോ​ടി ന​ല്‍​കി​യ സം​ഘ​ട​ന യ​ഥാ​ർ​ത്ഥ​ത്തി​ല്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്ന്.

സി​എം​ഡി​ആ​ർ​ഫി​ലേ​ക്ക് പ​ണം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം പി​ന്നീ​ട് മാ​റ്റി​യെ​ന്നും വീ​ടു​ക​ളു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പാ​യാ​ണ് ‌ഈ ​പ​ണം ന​ല്‍​കി​യ​തെ​ന്നും ഡി​വൈ​എ​ഫ്ഐ വ്യ​ക്ത​മാ​ക്കി. പ​ണം ന​ല്‍​കി​യ ര​സീ​തു​ക​ളും ഡി​വൈ​എ​ഫ്ഐ പു​റ​ത്ത് വി​ട്ടു.

International

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ 23 സൈനികരും മരിച്ചു

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ 23 മ​​​റീ​​​ൻ സൈ​​​നി​​​ക​​​രും മ​​​രി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജാ​​​വ പ്ര​​​വി​​​ശ്യ​​​യി​​​ലെ പാ​​​സി​​​ർ ലാം​​​ഗു ഗ്രാ​​​മ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​ ആയിരുന്നു ദു​​​ര​​​ന്ത​​​ം. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന മ​​​ഴ​​​യ്ക്കി​​​ടെ​​​യാ​​​ണ് മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ഒ​​​ട്ടേ​​റെ വീ​​​ടു​​​ക​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി.

ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 38 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. നാ​​ൽ​​പ്പ​​തി​​ന​​​ടു​​​ത്ത് പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്.

പ​​​രി​​​ശീ​​​ല​​​നാ​​​ഭ്യാ​​​സ​​​ത്തി​​​നെ​​​ത്തി​​​യ സൈ​​​നി​​​ക​​​രും ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

District News

മ​ണ്ണി​ടി​ച്ചി​ൽ: 29 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെത്തു​ട​ർ​ന്ന് അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യ 29 വീ​ടു​ക​ൾ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ പ്ര​കാ​ര​മു​ള്ള തു​ക ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നം. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ എം.​എം.​ മ​ണി, എ. ​രാ​ജ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​പ​ക​ട​സാ​ധ്യ​താ​മേ​ഖ​ല​യി​ലു​ള്ള വീ​ടു​ക​ൾ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഈ ​തു​ക ല​ഭ്യ​മാ​ക്കി അ​വ​ർ​ക്ക് വീ​ടും സ്ഥ​ല​വും ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. തു​ക ല​ഭ്യ​മാ​ക്കേ​ണ്ട​ത് ദേ​ശീ​യപാ​ത അ​ഥോ​റി​റ്റി​യാ​ണ്. കു​റ​ഞ്ഞു​പോ​യാ​ൽ ബാ​ക്കി തു​ക​യും അ​ഥോ​റി​റ്റി ന​ൽ​ക​ണം.

ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തു​വ​രെ വാ​ട​ക വീ​ട് ല​ഭ്യ​മാ​ക്കും. വാ​ട​ക​യും എ​ൻ​എ​ച്ച്എ​ഐ വ​ഹി​ക്കും. കൂ​ടാ​തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​ജു​വി​ന്‍റെ മ​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​വും അ​ഥോ​റി​റ്റി ന​ൽ​കും. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ഇ​ൻ​ഷ്വറ​ൻ​സ് ല​ഭി​ക്കു​ന്ന തു​ക ഭൂ​മി വാ​ങ്ങു​ന്ന​തി​നും വീ​ട് വ​യ്ക്കു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വൂ എ​ന്ന് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ഗു​ണ​ഭോ​ക്താ​വ്, എ​ൻ​എ​ച്ച്എ​ഐ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​യു​ക്ത ക​രാ​റി​ലേ​ർ​പ്പെ​ടും.
ദു​രി​ത​ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ 29 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും സ്ഥ​ല​വും ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. നി​ല​വി​ൽ ക്യാ​ന്പി​ലു​ള​ള 25 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്ന് വി​ദ​ഗ്ധസ​മി​തി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് ക്യാ​ന്പി​ൽനി​ന്ന് മ​ട​ങ്ങാ​ം. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്കും.

എ​ൻ​എ​ച്ച്, പി​ഡ​ബ്ല്യു​ഡി, എ​ൽ​എ​സ്ജി​ഡി, ദു​ര​ന്ത​നി​വാ​ര​ണസേ​ന, ജി​യോ​ള​ജി, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ശാ​സ്ത്രീ​യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ൽ: അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 45 കാ​ര​നാ​യ ബി​ജു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് പോ​ലീ​സ്. നി​ല​വി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം എ​ൻ​എ​ച്ച്എ​ഐ​യെ പ്ര​തി ചേ​ർ​ക്ക​ണോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

അ​തേ​സ​മ​യം, മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന് തു​ട​ങ്ങും. ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. ജി​യോ​ള​ജി, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ലെ വ​സ്തു​ത​ക​ൾ അ​ന്വേ​ഷി​ക്ക​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും നാ​ല് ദി​വ​സം കൊ​ണ്ട് സ​മ​ഗ്ര റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൂ​മ്പ​ൻ​പാ​റ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് നെ​ടു​മ്പ​ള്ളി​ക്കു​ടി​യി​ൽ ബി​ജു മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ധ്യ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സ​ന്ധ്യ​യ്ക്ക് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ ഇ​വ​ർ ഐ​സി​യു​വി​ൽ തു​ട​രു​ക​യാ​ണ്.

Kerala

മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ പു​റ​ത്തെ​ത്തി​ച്ചു; കാ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്, ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു

ഇ​ടു​ക്കി: അ​ടി​മാ​ലി കൂ​റ്റ​മ്പാ​റ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു പേ​രി​ൽ ഒ​രാ​ളെ പു​റ​ത്തെ​ത്തി​ച്ചു. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് അ​ഞ്ച് മ​ണി​ക്കു​റി​നു​ശേ​ഷ​മാ​ണ് സ​ന്ധ്യ​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

സ​ന്ധ്യ​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​രോ​ഗ്യ​നി​ല തൃ​പ്‌​തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ സ​ന്ധ്യ​യു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ബി​ജു അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ബി​ജു​വി​നെ ഉ​ട​ൻ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ.

രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് വ​ൻ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള തി​ട്ട​യു​ടെ വി​ണ്ടി​രു​ന്ന ഭാ​ഗം ഇ​ടി​ഞ്ഞ് പാ​ത​യി​ലേ​ക്കും അ​ടി​ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും പ​തി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വും സ​ന്ധ്യം വീ​ടി​ന്‍റെ ഹാ​ളി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

Kerala

അ​ടി​മാ​ലി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ഇ​ടു​ക്കി: മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ ര​ണ്ടു​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജു, ഭാ​ര്യ സ​ന്ധ്യ​യു​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഉ​ന്ന​തി​ക്ക് സ​മീ​പ​ത്താ​യി 22 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ല്‍ ബി​ജു​വും ഭാ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു.

ചി​ല രേ​ഖ​ക​ൾ എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ന്ധ്യ​യു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മാ​റ്റി ഇ​രു​വ​രേ​യും ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

"കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം തു​റ​ന്ന് പ​റ​യ​ണം’: കേ​ന്ദ്ര​ത്തി​ന്‍റെ ചി​റ്റ​മ്മ ന​യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കാ​രു​ണ്യ​മ​ല്ല തേ​ടു​ന്ന​തെ​ന്നും ചി​റ്റ​മ്മ ന​യം വേ​ണ്ടെ​ന്നും കേ​ന്ദ്ര​ത്തോ​ട് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം തു​റ​ന്ന് പ​റ​യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​ഞ്ഞ​ടി​ച്ചു.

മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി. ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്നും വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​ക്ക് പു​റ​ത്തു​ള്ള കാ​ര്യ​മാ​ണെ​ന്നും കാ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​നം.

വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി​യോ​ട് ‘ഫ​ന്‍റാ​സ്റ്റി​ക്’ എ​ന്നാ​ണ് പ​രി​ഹാ​സ രൂ​പേ​ണ ഹൈ​ക്കോ​ട​തി പ്ര​തി​ക​രി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച ഹൈ​ക്കോ​ട​തി, വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ മ​ന​സു​ണ്ടോ​യെ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നും എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ന് പ​റ​യാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞു.

വാ​യ്പ എ​ഴു​തി​ത​ള്ളു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രെ​യാ​ണ് നി​ങ്ങ​ൾ വി​ഡ്ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചി​ട്ട് വ​രൂ​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചി​ട്ടി​ല്ലേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം സ​ഹാ​യം ന​ൽ​കി. സ​ഹാ​യി​ക്കാ​ൻ ത​യാ​റ​ല്ലെ​ങ്കി​ൽ അ​ത് ജ​ന​ങ്ങ​ളോ​ട് പ​റ​യൂ. കാ​രു​ണ്യ​മ​ല്ല തേ​ടു​ന്ന​തെ​ന്നും കേ​ന്ദ്ര​ത്തോ​ട് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​ങ്ങേ​റ്റ​യ​റ്റം അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​തെ​ന്നു പ​റ​ഞ്ഞ കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ധി​യി​ലു​ള്ള ബാ​ങ്കു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​ത് ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെ​ന്ന് പ​റ​ഞ്ഞ ഹൈ​ക്കോ​ട​തി, ഇ​താ​ണ് മ​നോ​ഭാ​വ​മെ​ങ്കി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​നു​ശേ​ഷം ബാ​ങ്കു​ക​ളു​ടെ വാ​യ്പ ഈ​ടാ​ക്ക​ൽ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു, ദു​രി​ത​ബാ​ധി​ത​ർ​ക്കെ​തി​രാ​യ വാ​യ്പ വീ​ണ്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബാ​ങ്കു​ക​ളെ കേ​സി​ൽ ക​ക്ഷി​ക​ളാ​യി ചേ​ർ​ക്കാ​നും വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ നി​ല​പാ​ട് കോ​ട​തി​യെ അ​റി​യി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​ക്ക് പു​റ​ത്തു​ള്ള കാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം ന​യ- നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​ത​ത് ബാ​ങ്കു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​ണ്. ബാ​ങ്കു​ക​ൾ സ്വ​ത​ന്ത്ര സം​വി​ധാ​ന​മാ​ണെ​ന്നും കേ​ന്ദ്രം സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തോ​ട് നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. മൂ​ന്നാ​ഴ്ച​ത്തെ സാ​വ​കാ​ശ​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഹൈ​ക്കോ​ട​തി ഈ ​ഈ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

District News

വയനാട് മണ്ണിടിച്ചിൽ പുനരധിവാസം: യൂത്ത് കോൺഗ്രസ് ഫണ്ട് തിരിമറി വിവാദം

2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്‌ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.

ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Latest News

Corehub Up